23 April 2024 Tuesday

അൽ സിറാജ് 'ഗസ്സാലി' അവാർഡ് അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരത്തിന്

ckmnews

അൽ സിറാജ്  'ഗസ്സാലി' അവാർഡ് അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരത്തിന്


എടപ്പാൾ :അയിലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സിറാജ് ചാരിറ്റബിൾ ഫൌണ്ടേഷന്റെ ഗസ്സാലി അവാർഡിന് പ്രമുഖ പണ്ഡിതനും ചിന്തകനും പന്താവൂർ ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളേജ് പ്രിൻസിപ്പലുമായ അബ്ദുൽ ബാരി സിദ്ധീഖിയെ തിരഞ്ഞെടുത്തു.ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ദിശണാപരമായ പദ്ധതികളാവിഷ്‌ക്കരിക്കുകയും പാരമ്പര്യ മതപഠന സമ്പ്രദായത്തെ വേറിട്ട രീതിയിൽ അടയാളപ്പെടുത്തകയും ചെയ്ത അദ്ദേഹം ഒരു പതിറ്റാണ്ടോളമായി വൈജ്ഞാനിക രംഗത്ത് സേവനം ചെയ്ത് വരികയാണ്.രചന രംഗത്തെ നിസ്തുല്യ സംഭാവനയായി കായൽപട്ടണത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സ്വദഖതുല്ലാഹിൽ ഖാഹിരി (റ) വിന്റെ അല്ലഫൽ അലിഫെന്ന ബൈത്തിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.10001 രൂപയും ശിലാഫലകവുമടങ്ങിയ പുരസ്കാരം ജൂലൈ മധ്യവാരത്തിൽ നടക്കുന്ന ശൈഖ് സഈദ് സിറാജുദ്ധീൻ ഖാദിരി (റ) അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ടി പി മുഹമ്മദ് മൗലവി, കെ സിദ്ധീഖ് മൗലവി, സി പി ബഷീർ ഹാജി, എ പി ഷൗക്കത്തലി സഖാഫി, എ.പി ഖാദർ, എൻ എ റസാഖ് ഹാജി, ഹൈദർ സത്യാക്കൽ എന്നിവർ അറിയിച്ചു.