20 April 2024 Saturday

ഡോ: എ പി.ജെ. കലാം പുരസ്‌കാര നിറവിൽ പാവിട്ടപ്പുറം ഗ്യാലപ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌.

ckmnews

ഡോ: എ പി.ജെ. കലാം പുരസ്‌കാര നിറവിൽ പാവിട്ടപ്പുറം ഗ്യാലപ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌.


മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെ എ.പി.ജെ.അബ്ദുൾ കലാം ദേശീയ ഫെലോഷിപ്പ് അവാർഡ് പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് / സ്പോർട്സ് ക്ലബ്ബിന്.പഞ്ചാബ് മലയാളി സമാജവും, മലയാള കലാ സാഹിത്യ സംസ്‌കൃതിയും മെയ് 22ന് പഞ്ചാബിലെ ലുധിയാനയിൽ വെച്ച്

സംയുക്തമായി നടത്തുന്ന കേരളീയം ഭാരതീയം എന്ന പരിപാടിയിൽ വെച്ച് പുരസ്കാരം ക്ലബ്ബ് സെക്രട്ടറി സുബൈർ സിന്ദഗി ഏറ്റുവാങ്ങും.മുപ്പതു വർഷക്കാലമായി പാവിട്ടപ്പുറത്തു രൂപീകരിച്ച ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ് പ്രാദേശിക കളിക്കളങ്ങളിലും, സാമൂഹികമായും നിറ സാനിധ്യമായിരുന്നു.മറ്റു ക്ലബ്ബ്കളിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഗ്യാലപ് ആർട്ട്‌സ്‌ &സ്പോർട്സ് ക്ലബ്ബിന് കിട്ടിയ ഈ അംഗീകാരം തുടർ പ്രവർത്തനങ്ങൾക്ക് ഏറെ ഊർജ്ജം പകരുന്നതാണെന്ന് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു