19 April 2024 Friday

ചാലിശേരി സെന്റ് ഔഗിൻസ് പള്ളിയിൽ മതസൗഹാർദ്ദസമ്മേളനം ഞായറാഴ്ച നടക്കും

ckmnews

ചാലിശേരി സെന്റ് ഔഗിൻസ് പള്ളിയിൽ മതസൗഹാർദ്ദസമ്മേളനം ഞായറാഴ്ച നടക്കും 


ചങ്ങരംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 250മത് വാർഷിക ആഘോഷത്തിന്റ ഭാഗമായി ചാലിശ്ശേരി സെന്റ് ഔഗിൻസ് പള്ളിയിൽ  മതസൗഹാർദ്ദസമ്മേളനം ഞായറാഴ്ച വൈകീട്ട് നാലിന് നടക്കും.1772 ൽ കാട്ടുമങ്ങാട് അബ്രഹാം മാർ കൂറിലോസ് ബാവയാൽ സ്ഥാപിതമായതാണ്  മലബാർ സ്വതന്ത്ര സുറിയാനി സഭ.ഞായറാഴ്ച രാവിലെ  വിശുദ്ധ കുർബ്ബാനക്കു  ശേഷം വികാരി ഫാ.ഗീവർഗ്ഗീസ് ചെമ്മണ്ണൂർ  സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തും.മതസൗഹാർദ്ദസമ്മേളനം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക ആബൂൻ മാർ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും.സഭാ പരമാദ്ധ്യക്ഷൻ സിറിൾ മോർ ബസേലിയോസ് അദ്ധ്യക്ഷത വഹിക്കും.നിയമസഭ സ്പീക്കർ എം ബി രാജേഷ് മുഖ്യാതിഥിയാകും.യാക്കോബായ സുറിയാനി  സഭ തൃശൂർ ഭദ്രാസനാധിപൻ   ഡോ. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തും.ചടങ്ങിൽ ശ്രീരാമകൃഷ്ണമഠാധിപതി  സ്വാമി സദ്ഭാവനന്ദ , കാക്കാട്ടിരി ജുമമസ്ജിദ് ഇമാം അബാസ് മള ഹിരി മതസൗഹാർദ്ദസമ്മേളനത്തിൽ പ്രഭാഷണം നടത്തും.ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്  എ.വി. സന്ധ്യ,അഡിഷണൽ ഡിസ്റ്റിക്ട് മജിസ്‌ട്രേറ് മണികണ്ഠൻ കെ ,വാർഡ് മെമ്പർ  ആനി വിനു എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിക്കും.സഭ കൗൺസിൽ വൈസ്പ്രസിഡന്റ് ഫാ. വർഗീസ് വാഴപ്പിള്ളി, വൈദികട്രസ്റ്റി ഫാ. പ്രിൻസ് ഐ കോലാടി, ഇടവകാംഗം ഫാ മൈക്കിൾ ഗീവർഗ്ഗീസ് ,  ഇടവക വികാരി ഫാ. ഗീവർഗ്ഗീസ് ചെമ്മണ്ണൂർ , ട്രസ്റ്റി നെൽസൻ ചീരൻ ,  സെക്രട്ടറി ഷൈജു ജോർജ്, സജി ചെറുവത്തൂർ , പി.സി. തോംസൺ , യേശുദാസ് ഒറപ്പിലാവ് , സഖറിയ ചെറുവ ത്തൂർ ,രാജു എം.വി , ബോബൻ സി പോൾ , വിൻസെന്റ് , സോമൻ ചീരൻ , ബെന്നി കല്ലുപുറം പ്രോഗ്രാം കൺവീനർ ടോം   എ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും