28 March 2024 Thursday

മാധ്യമ പുരസ്കാരം നേടിയ കെവി നദീറിന് വന്നേരി നാട് പ്രസ്സ് ഫോറം ആദരവ് നൽകി

ckmnews

മാധ്യമ പുരസ്കാരം നേടിയ കെവി നദീറിന് വന്നേരി നാട് പ്രസ്സ് ഫോറം ആദരവ് നൽകി


എരമംഗലം:കുന്നംകുളം പ്രസ്സ് ക്ളബ്ബിന്റെ മാധ്യമ പുരസ്കാരത്തിന് അർഹനായ വന്നേരിനാട് പ്രസ്സ് ഫോറം രക്ഷാധികാരിയും പൊന്നാനിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ കെവി നദീറിനെ വന്നേരിനാട് പ്രസ്സ് ഫോറം സ്നേഹാദരവ് നൽകി.മാനവിക സൗഹാർദ്ധത്തിന്റെ സന്ദേശം വിളിച്ചോതി മാറഞ്ചേരിയിലെ പ്രസ്സ് ഫോറം ഓഫീസിൽ നടന്ന ഇഫ്താർ മീറ്റും ആദവും  പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.നദീറീന് ജില്ലാ പഞ്ചായത്ത് അംഗം എകെ സുബൈർ സ്നേഹാദരവ്  സമ്മാനിച്ചു.ഫാറൂക്ക് വെളിയംകോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു.മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എകെ സുബൈർ,വികെഎം ഷാഫി,ബ്ളോക്ക് പഞ്ചായത്ത് അംഗം പി നൂറുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ട്രഷറർ പിഎ സജീഷ് നന്ദി പറഞ്ഞു.തുടർന്ന് നടന്ന ഇഫ്താർമീറ്റിന് പ്രസ്സ് ക്ളബ്ബ് ഭാരവാഹികളും മറ്റു അംഗങ്ങളും നേതൃത്വം നൽകി