28 March 2024 Thursday

കോഴിക്കോട്ട് പട്ടാപ്പകൽ മാല പിടിച്ചുപറി; ചോദ്യം ചെയ്യൽ മറികടക്കാൻ 'ദൃശ്യം' സിനിമ ആവർത്തിച്ചു കണ്ടു, അറസ്റ്റ്

ckmnews

കോഴിക്കോട്:  എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും വെച്ച് ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച സംഘം പിടിയിൽ.  ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. നാൽപതിലധികം സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അയ്യായിരം മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റയാണ് അന്വേഷണത്തിൻ്റെ ഭാഗമായി സിറ്റി ക്രൈം സ്ക്വാഡ് പരിശോധിച്ചത്.  ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും  പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസും നടക്കാവ് സബ് ഇൻസ്പെക്ടർ എസ് ബി.കൈലാസ് നാഥും  സംയുക്തമായിട്ടായിരുന്നു അന്വേഷണം.