16 April 2024 Tuesday

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വെളിയംകോട് പെരുമ്പടപ്പ് പഞ്ചായത്തുകൾ

ckmnews



ചങ്ങരംകുളം:ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ജനകീയ പ്രശ്നങ്ങളില്‍  അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്  വെളിയംകോട് പെരുമ്പടപ്പ് പഞ്ചായത്ത് അധികൃതര്‍ കളക്ടറെ കണ്ടു പരാതികള്‍ ബോധിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി മുതല്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ നടത്തിപ്പിൽ അടിയന്തിരമായി പരിഹരിക്കേണ്ട ജനങ്ങളുടെ പരാതികളാണ് ജില്ലാ കലക്ടർക്ക് മുന്നില്‍ അവതരിപ്പിച്ചത്.വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് റിയാസ് പഴത്തി, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് ആലുങ്ങൽ തുടങ്ങിയവരാണ് കളക്ടറുടെ ചേംബറിൽ ചർച്ചയിൽ പങ്കെടുത്തത്.അവശ്യവസ്തുക്കളുടെ കടകൾ തുറന്നിരിക്കുന്ന സമയപരിധിയിൽ ഗ്രാമീണ റോഡുകൾ  തുറന്ന് കൊടുക്കാൻ പൊലീസിന് നിർദ്ദേശം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് മുഴുവനായും ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്നതിനുള്ള  സാഹചര്യവുമായി ബന്ധപ്പെട്ട്  ജനങ്ങൾക്കുള്ള ആശയക്കുഴപ്പത്തിന് വ്യക്തത വരുത്തുമെന്നും കലക്ടർ അറിയിച്ചു.ലോക്ക് ഡൗൺ ചട്ടങ്ങൾ സംബന്ധിച്ച് വിശദമായ ഉത്തരവ് ഇന്നിറങ്ങുമെന്നും ജനങ്ങളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിമിതിക്കുള്ളിൽ നിന്ന് പരമാവധി ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ സമാന വിശയങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്റഫ് ആലുങ്ങലും കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു