20 April 2024 Saturday

ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ അയിരൂർ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്

ckmnews

ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ അയിരൂർ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് 


എരമംഗലം:പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 14 വാർഡുകളിലെ അയിരൂർ കനോലി കനാലിന്റെ തീരവാസികളുടെ ഏറെക്കാലമായുള്ള മുറവിളിക്ക് ശാശ്വത പരിഹാരമാവുന്നു. ഇരുവാർഡുകളിലും ഉൾപ്പെടുന്ന 300 -കുടുംബങ്ങൾക്ക് നേരിട്ടു കുടിവെള്ളം എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അയിരൂർ കുടിവെള്ള പദ്ധതിക്ക് തുടക്കമായി.ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം എ.കെ.സുബൈറിന്റെ ശ്രമഫലമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി 20 ലക്ഷം രൂപ അനുവദിച്ചത്. അയിരൂർ സ്വദേശികളായ പുല്ലൂണി സെയ്‌തുഹാജി - എ.കെ. റംല ദമ്പതികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ളടാങ്ക് നിർമിക്കുന്നത്.കുടിവെള്ളടാങ്കിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. അയിരൂരിൽ നിർമിക്കുന്ന ടാങ്കിലേക്ക് പാലപ്പെട്ടി മേഖലയിൽനിന്നാണ് കുടിവെള്ളം പമ്പുചെയ്‌തു എത്തിക്കുന്നത്.