20 April 2024 Saturday

പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു

ckmnews

പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു


പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു

ഒരു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങൾ സംഭവിച്ചതോടെയാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. എലപ്പുള്ളിയിൽ എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപ് ആർഎസ്എസ് നേതാവിനെയും കൊലപ്പെടുത്തിയിരുന്നു. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്.


തുടർ സംഘർഷ സാധ്യത കണക്കിലെടുത്താണ് പാലക്കാട് നഗരം കനത്ത പൊലീസ് വലയത്തിലാക്കിയത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരവധിപ്പേർ അറസ്റ്റിലായി. സംഘർഷ സാധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്