25 April 2024 Thursday

മഞ്ചേരിയിൽ ഗോൾമഴ! കർണാടകയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ (7-3)

ckmnews

മഞ്ചേരിയിൽ ഗോൾമഴ! കർണാടകയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ (7-3)


മഞ്ചേരി∙ പയ്യനാട് സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയ ഗോൾ മഴയിലൂടെ സന്തോഷ് ട്രോഫി ഫൈനിലേക്ക് കുതിച്ച് കേരളം. കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് കേരള ടീമിന്റെ ഫൈനൽ പ്രവേശം. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടി.കെ.ജെസിനാണ് വിജയത്തിൽ നെടുംതൂണായത്. ഷിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു.


24–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് കേരളത്തിൽ അസാമാന്യ തിരിച്ചുവരവ്.അതിവേഗ ട്രെയിൻ പോലെ മിന്നൽ വേഗത്തിലായിരുന്നു കേരളത്തിന്റെ സെമിപ്രവേശം. പാസഞ്ചർ പോലെ കിതച്ചെത്തിയ കർണാടക അവസാന ലാപ്പിലെ ഭാഗ്യക്കുതിപ്പിലാണ് സെമിയിൽ കടന്നത്. ബംഗാളും മണിപ്പുരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും.