29 March 2024 Friday

മഴയെത്തും മുന്നേ:ആരോഗ്യ ജാഗ്രത മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം തുടങ്ങി

ckmnews

മഴയെത്തും മുന്നേ:ആരോഗ്യ ജാഗ്രത മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം തുടങ്ങി


എരമംഗലം:ആരോഗ്യ  സുരക്ഷക്ക് മാലിന്യ മുക്ത പരിസരം ക്യാമ്പയിൻ്റെ  ഭാഗമായി , മഴക്കാല  പൂർവ്വ ശുചീകരണ  പ്രവർത്തനങ്ങളെ കുറിച്ച് ആലോചനയോഗം ചേർന്നു. പഞ്ചായത്ത് തല സമിതി യോഗത്തിൽ ഷംസു കല്ലാട്ടയിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ  സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻ  സെയ്ത്  പുഴക്കര അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി  കെ.കെ. രാജൻ  പദ്ധതി വിശദീകരിച്ചു.വികസന സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാർ മജീദ്  പാടിയോടത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ 

വേലായുധൻ , പി. വേണു ഗോപാൽ, ഷരീഫമുഹമ്മദ്, റമീന ഇസ്മയിൽ , റസ്ലത്ത്  സെക്കീർ ,സബിത പുന്നക്ക ൽ , പി . പ്രിയ , വിവിധ ഡിപ്പാർട്ട്മെൻ്റിൻ്റെ  പ്രതിനിധീകരിച്ച് ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ: ബിന്ദു ,  ജെ . എച്ച് . ഐ . മാരായ  സന്തോഷ് , ശ്രീകാന്ത് , കൃഷി ഓഫീസർ  ലമിന , ഐ. സി. ഡി. എസ് . സൂപ്പർവൈസർ  അംബിക, വി. ഇ . ഒ . പ്രമീള ,  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ  അജിത്  , MGNREGS , പ്രതിനിധികളായ ഗണേശ ൻ , നിമ്മി ,  തുടങ്ങിയവർ     സംസാരിച്ചു .  ആശാ ,  അങ്കണവാടി  , ഹരിത കർമ്മസേന പ്രതിനിധികൾ  യോഗത്തിൽ  പങ്കെടുത്തു .