24 April 2024 Wednesday

രാജ്യത്ത് 3000 കടന്ന് പ്രതിദിന കോവിഡ് രോഗികൾ; 39 മരണം

ckmnews

രാജ്യത്ത് 3000 കടന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 3,303 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 12.8 ശതമാനം വർധനയാണ് ഉണ്ടായത്.  ടി പി ആർ 0.66 % ആയി ഉയർന്നു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി.