29 March 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു.

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിലെ  ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു.


ചങ്ങരംകുളം:ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയ ആലംകോട് ഗ്രാമപഞ്ചായത്തിലെ  ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി  യായി മത്സരിക്കുന്ന ശശി പൂക്കെപുറത്ത് ആണ്  പൊന്നാനി സഹകരണ അസിസ്റ്റന്റ് റജിസ്റ്റ്രാർ മുമ്പാകെ പത്രിക സമർപ്പിച്ചത്.യുഡിഎഫ് നേതാക്കളായ പിപി യൂസഫലി,ഷാനവാസ് വട്ടത്തൂർ,ടിപി കാദർ,തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്

എൽഡിഎഫ് സ്ഥാനാർത്ഥി  ജയന്തി കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.28ന് സൂക്ഷ്മ പരിശോധന നടക്കും.30 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ടാകും.ആലംകോട് ഉദിനുപറമ്പ് മേഖല ഉൾപ്പെടുന്ന ഏഴാം വാർഡിൽ ആണ് മെയ് 17ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവും ഏഴാം വാർഡ് മെമ്പറും ആയിരുന്ന എപി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാണ്