20 April 2024 Saturday

വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു:കടുത്ത ചൂടിൽ വലഞ്ഞ് ജനങ്ങൾ

ckmnews

വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു:കടുത്ത ചൂടിൽ വലഞ്ഞ് ജനങ്ങൾ


ചങ്ങരംകുളം:ചങ്ങരംകുളം ചാലിശ്ശേരി കെഎസ്ഇബി പരിതിയിൽ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു.അറ്റകുറ്റ പണികളുടെ പേരിലാണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത്.കടുത്ത ചൂടിൽ വലയുന്ന ജനങ്ങൾക്ക് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചെറിയ കാറ്റോ മഴയോ വന്നാൽ പോലും ലൈനുകൾ പൊട്ടുന്നതും വൈദ്യുതി ബന്ധം തകരാറിലാകുന്നതും പ്രദേശത്ത് പതിവാകുന്നുണ്ട്.റോഡിലേക്കും വൈദ്യുതി ലൈനിലേക്കും ഭീഷണി ആയി നിൽകുന്ന മരങ്ങളും  മരക്കമ്പുകളും തെങ്ങുകളും മുറിച്ച് മാറ്റി നിരന്തരം ഉണ്ടാകുന്ന വൈദ്യുതി തകരാറുകൾക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.