20 April 2024 Saturday

നടുവട്ടം കാലടിത്തറയിൽ തെങ്ങിൻ മുകളിലെ കടന്നൽ കൂട് ഭീഷണിയാവുന്നു

ckmnews

നടുവട്ടം കാലടിത്തറയിൽ തെങ്ങിൻ മുകളിലെ കടന്നൽ കൂട് ഭീഷണിയാവുന്നു


എടപ്പാൾ:നടുവട്ടം കാലടിത്തറയിൽ തെങ്ങിൻ മുകളിലെ കടന്നൽ കൂട് പൊതുജനങ്ങളെ ഭീതിയിലാക്കുന്നു.നടുവട്ടം കാലടിത്തറ അംഗൻവാടിക്ക് അടുത്ത് ഓടകുഴിയിൽ പരമന്റെ വീട്ടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിന്റെ മുകളിൽ അടിയിലെ പട്ടയോട് ചേർന്നാണ് ഭീമാകാരമായ കടന്നൽ കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്.വീട്ടുകാർക്കും നാട്ടുകാർക്കും ഭീഷണി ഉയർത്തുന്ന കടന്നൽ കൂട് 

ഇത് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.സുരക്ഷിതമായ രീതിയിൽ കടന്നൽ കൂട് നീക്കം ചെയ്യാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം