25 March 2023 Saturday

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 മരണം; അപകടം നെടുമ്പാശേരി യാത്രയ്ക്കിടെ

ckmnews

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 മരണം; അപകടം നെടുമ്പാശേരി യാത്രയ്ക്കിടെ


ആലപ്പുഴ:ദേശീയപാതയിൽ അമ്പലപ്പുഴ പായൽകുളങ്ങരയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്, കാറിലുണ്ടായിരുന്ന കുട്ടിയടക്കം 4 പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് ആനാട് നെട്ടറക്കോണം അനീഷ് ഭവനത്തിൽ ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാല്‍ (37), മകൻ അമ്പാടി (12), നന്ദു എന്നിവരാണ് മരിച്ചത്.


സുധീഷ് ലാലിന്റെ ഭാര്യ ഷൈനിക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സൗദി അറേബ്യയിലെ ദമാമിലേക്കു പോകുന്ന ഷൈനിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവർ. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.