29 March 2024 Friday

യുവതിയുടെ മരണം ആത്മഹത്യ കാരണം കടബാധ്യത ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും

ckmnews

യുവതിയുടെ മരണം ആത്മഹത്യ കാരണം കടബാധ്യത


ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും


ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ബിജിഷ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.


2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബിജിഷയുടെ പെട്ടന്നുണ്ടായ ആത്മഹത്യയുടെ കാരണം എന്താണെന്ന് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയുമായിരുന്നില്ല. ആത്മഹത്യയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ്, ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി.