പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കെ.എം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കെ.എം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
പൊന്നാനി :ഓർമ്മകളുടെ 61 വർഷങ്ങൾ എന്ന ശീർഷകത്തിൽ പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കെ.എം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.അനുസ്മരണ ചടങ്ങ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷെബീർ ബിയ്യം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ മുൻ ജനറൽ സെക്രട്ടറി ഉസ്മാൻ താമരത്ത് സീതി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അഹ്‌മദ് ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ കെ.എ ബക്കർ, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.പി യൂസഫലി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സി.കെ അഷറഫ്,കെ.പി അൻവർ,കെ.വി റഫീഖ്,ജസീർ തെക്കേപ്പുറം, അഡ്വ നിയാസ്, മുനീർ ചെറവല്ലൂർ,എ.എ റഊഫ്, സി.എം യൂസഫ്, വി.പി ഹുസൈൻ കോയ തങ്ങൾ, സൈത് പൊന്നാനി, കുഞ്ഞിമുഹമ്മദ് കടവനാട്,എ.വി അഹമ്മദ്, അഷറഫ് ആലുങ്ങൽ, സുബൈർ ചെറവല്ലൂർ,ഷെമീർ ഇടിയാട്ടയിൽ,മൊയ്തു ട്ടി ഹാജി,കദീജ മുത്തേടത്ത്,പടിഞ്ഞാറകത്ത് ബീവി,റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം എന്നിവർ സംസാരിച്ചു. എൻ. ഫസലുറഹ്മാൻ, ഷബീർ മാങ്കുളം, വി.പി ഹനീഫ, സലീം ഗ്ലോബ്, റാഷിദ് നാലകത്ത്, ആഷിക്ക് നന്നംമുക്ക്, ജഫീറലി പള്ളിക്കുന്ന്,മുബാറക് പാടൂക്കാരൻ, ത്വൽഹത്ത്,റാഫി പത്തായി,അനസ് നരണിപ്പുഴ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ അൻസാർ പുഴമ്പ്രം എന്നിവർ സംബന്ധിച്ചു.ഇഫ്താർ സംഗമവും നടന്നു.