24 April 2024 Wednesday

എടപ്പാൾ " മിഴി " അസോസിയേഷൻ ഓഫ് കുവൈറ്റ് സമൂഹ ഇഫ്താർ ഒരുക്കി

ckmnews

എടപ്പാൾ " മിഴി " അസോസിയേഷൻ ഓഫ് കുവൈറ്റ് സമൂഹ ഇഫ്താർ ഒരുക്കി


എടപ്പാൾ:എടപ്പാളിന്റേയും പരിസരപഞ്ചായത്തുകളുടെയും പ്രവാസികൂട്ടായ്മയായ "എടപ്പാൾ മിഴി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ " സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘടനമികവ് കൊണ്ടും വ്യത്യസ്തമായ അനുഭവമായി. കോവിഡ് മഹാമാരിയുടെ കറുത്ത ദിനങ്ങൾക്ക് ശേഷം അയൽനാട്ടുകാർക്ക് ഒത്തു ചേരാനുള്ള അവസരം കൂടിയായി ഈ പുണ്യമാസത്തിലെ ഇഫ്താർ വിരുന്ന്.ഹവല്ലിയിൽ വെച്ച് നടന്ന പരിപാടിക്ക് 

മിഴിയുടെ മുഖ്യ രക്ഷാധികാരി എം വി മുഹമ്മദ് കുട്ടി ,രക്ഷാധികാരികളായ എൻ വിമൊയ്‌ദീൻ കുട്ടി ,കെ പി  അബ്ദുൽ കരീം,പ്രഡിഡന്റ്  രജിത് പ്രഭാകരൻ ട്രഷറർ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.മുഖ്യ അതിഥിയായി ഒരുമയുടെ പ്രതിനിധി ശിബിലി പങ്കെടുത്തു.മുനീർ കോലക്കാട്ട് ,

ജിഗ്ഗു സദാശിവൻ, ഹരി വട്ടംകുളം,ജിഷ ടീച്ചർ, സമീർ,നജീബ് മാങ്ങാട്ടൂർ, അബൂബക്കർ പാറപ്പുറം, നൗഫൽ അൽ നാസർ, സുബൈർ പുള്ളുവൻപടി,ഷറഫുദ്ദിൻ പുള്ളുവൻ പടി , മജീദ്, അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി