28 March 2024 Thursday

മറവഞ്ചേരി ടൗൺഷെയർ ക്ലബ്‌ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

ckmnews

മറവഞ്ചേരി ടൗൺഷെയർ ക്ലബ്‌ സംഘടിപ്പിച്ച ഇഫ്താർ സംഗമം  ശ്രദ്ധേയമായി


തവനൂർ: മറവഞ്ചേരി ടൗൺഷെയർ ആർട്സ് & സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച് വരാറുള്ള ഇഫ്താർ മീറ്റ് 2022 ഇത്തവണ കുടുതൽ  ശ്രദ്ധേയമായി.മറവഞ്ചേരി ജിഎൽപി സ്കൂളിൽ വെച്ച് നടന്ന ഇഫ്താർ സംഗമം നാട്ടുകാരനും തിരൂർ പോലീസ് ഇൻസ്‌പെക്ടറും കൂടി ആയ . രാജേഷ് ഉൽഘാടനം ചെയ്തു. സമൂഹത്തിലെ 

വ്യത്യസ്ത രാഷ്ട്രിയ,മത, സംഘടന മേഖലകളിൽ  ഉള്ളവരും മറ്റു പൗരപ്രമുഖരും,ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത എഡ്യൂക്കേഷണൽ ആക്ടിവിസ്റ്റ് അൻവർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി എകെ. സുബൈർ അധ്യക്ഷത വഹിച്ചു. നജീബ്.വിവി സ്വഗതം പറഞ്ഞു.ഉണ്ണി.എം, സബിൻ.സി,മോഹനൻ.എം,മോഹനൻ.സിപി,മുജീബ്.കെപി, രാജീവ്‌, ഉദയൻ.പി മുസ്തഫ, മുസ്തഫ മുസ്‌ലിയാർ എന്നിവർ ആശംസകൾ അറിയിച്ചു. സിദീഖ്.കെപി നന്ദി പറഞ്ഞു