23 April 2024 Tuesday

ഏകാതിപതികളായ ഭരണാധികാരികൾ സംഘടിത ജന ശക്തിക്ക് മുമ്പിൽ കീഴടങ്ങേടിവരും:അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ

ckmnews

ഏകാതിപതികളായ ഭരണാധികാരികൾ സംഘടിത ജന ശക്തിക്ക് മുമ്പിൽ കീഴടങ്ങേടിവരും:അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ


ചങ്ങരംകുളം:ഏത് അക്രമകാരികളും ഏകാതിപതികളുമായ ഭരണാധികാരികളും സംഘടിത ജന ശക്തിക്ക് മുമ്പിൽ കീഴടങ്ങേടിവരുമെന്ന് പൂർവ്വ കാല ചരിത്രം വിശകലനം ചെയ്തു കൊണ്ട് പി അബ്‌ദുൾ ഹമീദ് മാസ്റ്റർ എം എൽ എ പറഞ്ഞു. കെ റെയിലിനെതിരെ ഇരകൾ നടത്തുന്ന സമരവും ഒടുവിൽ വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി മേഖല ഓഫീസിൽ സംഘടിപ്പിച്ച അബ്ദുൽ ഹയ്യ് ഹാജി അനുസ്മരണവും റംസാൻ റിലീഫും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗിന്റെ പൂർവ്വകാല പ്രവർത്തനങ്ങൾക്ക് ചങ്ങരംകുളം മേഖലയിൽ നേതൃത്വം വഹിച്ചിരുന്ന നേതാവായിരുന്നു എം എം അബ്ദുൽ ഹയ്യ് ഹജിഎന്ന് എം എൽ എ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷകാലമായി മുടങ്ങി കിടന്നിരുന്ന റിലീഫ് പ്രവർത്തനം ഈ വർഷം പൂർവാധികം വിപുലമായ തന്നെ സംഘടിപ്പിച്ചു. പെരുന്നാൾ ദിനത്തിലെ ഭക്ഷണത്തിന് ഒരു കൈതാങ് എന്ന പേരിലാണ് റിലീഫ് സംഘടിപ്പിച്ചത്. റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു.മേഖല കമ്മിറ്റി പ്രസിഡന്റ് പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കൊക്കൂർ മുഖ്യ പ്രഭാഷണം നടത്തി. കാസിം ഫൈസി പോത്തനൂർ ഉൽബോധന പ്രസംഗം നിർവഹിച്ചു.  സിഎം യൂസഫ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഷാനവാസ്‌ വട്ടത്തൂർ, സി കെ ബാപ്പുന ഹാജി, ഇബ്രാഹിം മൂക്കുതല, എ വി അഹമ്മദ്, ഇ ഹമീദ്, എം അബ്ബാസലി, ടി വി അഹമ്മദുണ്ണി,സുബൈർ ചിറവല്ലൂർ, ഇ പി ഏനു എന്നിവർ സംസാരിച്ചു.പി പി യൂസഫലി സ്വാഗതവും ഹമീദ് ചിറവല്ലൂർ നന്ദിയും പറഞ്ഞു.