24 April 2024 Wednesday

വളയംകുളം ഇസ്ലാഹീ അസോസിയേഷൻ ഓർഫെൽ കെയർ സംഗമം നടത്തി

ckmnews

വളയംകുളം ഇസ്ലാഹീ അസോസിയേഷൻ ഓർഫെൽ കെയർ സംഗമം നടത്തി 


ചങ്ങരംകുളം:വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ ഓർഫെൽ കെയർ പദ്ധതിയിലെ ഉമ്മമാരുടെയും ,മക്കളുടെയും സംഗമം വളയംകുളം കെ.വി.എം.ഓഡിറ്റോറിയത്തിൽ നടന്നു.മുജീബ് മൗലവി പന്തലിങ്ങൾ ഉൽഘാടനം ചെയ്തു.ഇ.ഒ. നാസർ പരപ്പനങ്ങാടി , അൻവർ സാദിഖ് പൊന്നാനി, പി.പി.എം. അശ്റഫ് , പി.പി. ഖാലിദ്, എം.അബ്ബാസലി,കെ.വി.മുഹമ്മദ് പ്രസംഗിച്ചു.ഉമ്മമാർക്കും കുട്ടികൾക്കുമായി നടത്തിയ വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് കെ.വി. അയമുണ്ണി, എഞ്ചിനിയർ മുഹമ്മദ് കുട്ടി,സുലൈമാൻ തരിയത്ത് എന്നിവർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.ഐ.ജി.എം. ചങ്ങരംകുളം സോൺ കമ്മറ്റി ഉമ്മമാർക്കായ് ഒരുക്കിയ പെരുന്നാൾ പുടവ വിതരണo ചെയ്തു.പി.ഐ. റാഫിദ, കെ.വി. റൗളത്ത്, സന റസാഖ്, സൗഫീന , സജ്ന മൂക്കുതല, ഷഹന വി. സബീന ടീച്ചർ, എന്നിവർ നേതൃത്വം നൽകി.