24 April 2024 Wednesday

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥയ്ക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി

ckmnews

ഡിവൈഎഫ്ഐ  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള  പതാകജാഥയ്ക്ക്  ചങ്ങരംകുളത്ത് സ്വീകരണം നൽകി


ചങ്ങരംകുളം:ഡിവൈഎഫ്ഐ  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള  പതാകജാഥയ്ക്ക്  ചങ്ങരംകുളത്ത് സ്വീകരണം നൽകി.ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ  എസ് കെ സജീഷ് ക്യാപ്റ്റനും സംസ്ഥാന ജോയിൻ സെക്രട്ടറി  പി ബി അനൂപ്  മാനേജർമാരുമായ ജാഥയ്ക്ക് ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ചങ്ങരംകുളത്ത്  സ്വീകരണം ഒരുക്കിയത്. സിപിഐഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം  പി വിജയൻ അധ്യക്ഷത വഹിച്ചു.എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് പ്രസാദ്, സിപിഐഎം  എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, വി വി കുഞ്ഞുമുഹമ്മദ്, അഡ്വക്കേറ്റ് എംബി അ ഫൈസൽ എന്നിവർ സംസാരിച്ചു. യദു ഗോപക്  പരിപാടിക്ക് സ്വാഗതം പറഞ്ഞു. 27 28 29 30 തീയതികളിലായി പത്തനംതിട്ടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്