25 April 2024 Thursday

ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റമദാൻ കിറ്റ് വിതരണം നടത്തി

ckmnews

ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റമദാൻ കിറ്റ് വിതരണം നടത്തി


ചങ്ങരംകുളം:ജീവകാരുണ്യ രംഗത്തും മറ്റും നിരവധി പ്രവർത്തനങ്ങൾ നടത്തിയ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റമദാൻ കിറ്റ് വിതരണം നടത്തി.കാഞ്ഞിയൂർ പ്രദേശത്തെ 100 ഓളം കുടുംബങ്ങൾക്കാണ് റമദാൻ കിറ്റ് വിതരണം നടത്തിയത്. കിറ്റ് വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കാഞ്ഞിയൂർ മഹല്ല് ഖത്തീബ് സിദ്ധീഖ് സഖാഫി കാവനൂർ നിർവ്വഹിച്ചു.കൂട്ടായ്മക്ക് വേണ്ടി ഹംസ കെവി, ഷാജി പികെ, സൈഫു കുളത്തിങ്ങൽ, ഷൗക്കത്ത്, ഫിറോസ് മബ്റൂക്ക്, നസീർ കെവി എന്നിവർ പങ്കെടുത്തു