29 March 2024 Friday

പൊന്നാനി താലൂക്കിൽ ബ്രേക്ക് ദ ചെയിൽ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു

ckmnews



ചങ്ങരംകുളം :പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ ,കടകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, സാനി റ്റൈസർ, ഹാൻഡ് വാഷ് സൗകര്യങ്ങൾ എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടേയും ജില്ലാ ദുരന്തനിവാരണ സമിതിയുടേയും നിർദ്ദേശ പ്രകാരം പൊന്നാനി താലൂക്കിൽ ബ്രേക്ക് ദ ചെയിൽ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനം തുടങ്ങി. റേഷൻ ഇൻസ്പെക്ടർ, പോലീസ്, അധ്യാപകർ തുടങ്ങിയവരാണ് സ്ക്വാഡിലുള്ളത്.

ചങ്ങരംകുളം ടൗണിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും  സ്ക്വാഡ് പരിശോധന നടത്തി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.  നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളും. വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡ് പരിശോധനകൾ നടത്തും. എല്ലാ കടയുടമകളും പൊതുജനങ്ങളും നിബന്ധനകൾ പാലിച്ച് മുന്നോട്ടു പോകമെന്ന് സ്ക്വാഡ് അറിയിച്ചു.

ചങ്ങരംകുളത്ത് നടന്ന പരിശോധനയ്ക്ക് റേഷൻ ഇൻസ്പെക്ടർ മനോജ് 

അധ്യാപകരായ രഘു, അബ്ദുൾ റസാഖ്, മലബാർ സ്പെഷ്യൽ പോലീസ് നവനീദ് തുടങ്ങിയവർ നേതൃത്വം നൽകി.