16 April 2024 Tuesday

രാജ്യസുരക്ഷയ്ക്കു ഭീഷണി, 16 യുട്യൂബ് ചാനലുകൾ വിലക്കി; 68 കോടി കാഴ്ചക്കാർ

ckmnews

രാജ്യസുരക്ഷയ്ക്കു ഭീഷണി, 16 യുട്യൂബ് ചാനലുകൾ വിലക്കി; 68 കോടി കാഴ്ചക്കാർ


ന്യൂഡൽഹി ∙ 16 യുട്യൂബ് വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. 10 ഇന്ത്യൻ ചാനലുകൾക്കും ആറ് പാക്കിസ്ഥാൽ ചാനലുകൾക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി. വിലക്കേർപ്പെടുത്തിയ ചാനലുകൾക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.


‘രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങൾ, സാമുദായിക സൗഹാർദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ ഈ ചാനലുകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐടി ചട്ടങ്ങളിലെ റൂൾ 18 പ്രകാരം ഈ ഡിജിറ്റൽ വാർത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയിരുന്നില്ല. ചില ഇന്ത്യൻ ചാനലുകൾ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തിൽ ഒരു സമുദായത്തെ ഭീകരസ്വഭാവമുള്ളതായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു’– മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. 


ഏപ്രിൽ 5ന് ഇതേ കാരണം ചൂണ്ടിക്കാട്ടി  22 യുട്യൂബ് ചാനലുകൾ സർക്കാർ വിലക്കിയിരുന്നു. ഇതിൽ നാലെണ്ണം പാക്കിസ്ഥാൻ ചാനലുകളാണ്.


ഇപ്പോൾ വിലക്കേർപ്പെടുത്തിയ 16 ചാനലുകൾ ഇവയാണ്:


ഇന്ത്യൻ ചാനലുകൾ


∙സൈനി എജ്യുക്കേഷൻ റിസർച്ച്


∙ഹിന്ദി മെയിൻ ദേഖോ


∙ടെക്നിക്കൽ യോഗേന്ദ്ര


∙ആജ് തെ ന്യൂസ്


∙എസ്ബിബി ന്യൂസ്


∙ഡിഫൻസ് ന്യൂസ് 24*7


∙ദ് സ്റ്റഡി ടൈം


∙ലേറ്റസ്റ്റ് അപ്ഡേറ്റ്


∙എംആർഎഫ് ടിവി ലൈവ്


∙തഹാഫുസ്–ഇ–ദീൻ–ഇന്ത്യ


പാക്കിസ്ഥാൻ ചാനലുകൾ


∙ആജ്തക് പാക്കിസ്ഥാൻ


∙ഡിസ്കവർ പോയിന്റ്


∙റിയാലിറ്റി ചെക്സ്


∙കൈസർ ഖാൻ


∙ദ് വോയിസ് ഓഫ് ഏഷ്യ


∙ബോൽ മീഡിയ ബോൽ