Alappuzha
ആലപ്പുഴയിൽ ശിക്കാര ജീവനക്കാരൻ മരിച്ച നിലയിൽ; കഴുത്തും കൈഞരമ്പും മുറിഞ്ഞു

ആലപ്പുഴയിൽ ശിക്കാര ജീവനക്കാരൻ മരിച്ച നിലയിൽ; കഴുത്തും കൈഞരമ്പും മുറിഞ്ഞു
ആലപ്പുഴ ∙ ശിക്കാര വള്ളത്തിലെ ജീവനക്കാരനായ യുവാവ് കഴുത്തും കയ്യിലെ ഞരമ്പും മുറിഞ്ഞ് മരിച്ചു. ആലപ്പുഴ തിരുമല വാർഡ് പോഞ്ഞിക്കര സ്വദേശി ആരോമൽ (23) ആണ് മരിച്ചത്. കുപ്പപ്പുറം പ്രദേശത്താണ് സംഭവം.
ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചെത്തിയപ്പോൾ ആരോമലിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും എത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.