24 April 2024 Wednesday

കുന്നംകുളം മേഖല സെവൻസ് ഫുട്ബോൾ:ചാലിശേരി എം.പി.പി.എം യൂത്ത് അസോസിയേഷൻ ജേതാക്കളായി

ckmnews

കുന്നംകുളം മേഖല സെവൻസ്  ഫുട്ബോൾ:ചാലിശേരി എം.പി.പി.എം യൂത്ത് അസോസിയേഷൻ ജേതാക്കളായി


ചങ്ങരംകുളം:യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന ജെ എസ് വൈ ഒ വൈ എ (JSOYA ) യൂത്ത്  അസോസിയേഷൻ സംഘടിപ്പിക്കുന്ന  കാലം ചെയ്ത ബന്യാമിൻ മോർ ഒസ്താത്തിയോസ്   സ്മാരക എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള  കുന്നംകുളം മേഖല സെവൻസ്  ഫുട്ബോൾ മത്സരത്തിൽ  ചാലിശ്ശേരി എം.പി. പി എം യൂത്ത് അസോസിയേഷൻ ജേതാക്കളായി .ചാലിശേരി ടർഫിൽ നടന്ന മൽസരത്തിൽ ഒന്നിനെത്തിരെ ആറ് ഗോളുകൾക്ക്  എം.വൈ.എം ജെ .എസ് .  ഒ .വൈ .എ പെങ്ങാമുക്കിനെ പരാജയപ്പെടുത്തി  ചാലിശേരി എം.പി.പി.എം.  യൂത്ത് അസോസിയേഷൻ  കുന്നംകുളം മേഖലജേതാക്കളായി .എം.വൈ എം പെങ്ങാമുക്ക് രണ്ടാം സ്ഥാനം നേടി.


വിജയികൾക്ക് തൃശൂർ ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. അനിജോൺ  , മേഖല പ്രസിഡന്റ് ഫാ. ബിൻസൺ ബാബു  മണ്ണാലക്കുടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.എം.പി.പി.എം. യൂത്ത് അസോസിയേഷൻ   ടീമിലെ മാത്യൂസ് മോഹൻ മികച്ച ഗോൾ കീപ്പറായും ,  പി.കെ ഷിബിൻ  മികച്ച സ്ട്രൈക്കാറായും തെരഞ്ഞെടുത്തു.മൽസരത്തിന് ഭദ്രാസന സെക്രട്ടറി അനു മോൻ സി തമ്പി , കുന്നംകുളം മേഖല സെക്രട്ടറി സുവിൻ കെ.എസ്  , ജോ: സെക്രട്ടറി ജോബിൻ ജോണി , ട്രഷറർ സെറിൻ സാമുവേൽ , തോംസൺ കെ.ജെ , ക്രിസ്റ്റോ റ്റൈറ്റസ്  എന്നിവർ നേതൃത്വം നൽകി.