25 April 2024 Thursday

ബസുമതി നെൽ കൃഷിയിൽ വിജയം കൊയ്ത് എറവറാംകുന്ന് പൈതൃക കർഷകസംഘം

ckmnews

ബസുമതി നെൽ കൃഷിയിൽ വിജയം കൊയ്ത് എറവറാംകുന്ന്  പൈതൃക കർഷകസംഘം


ചങ്ങരംകുളം:ബസുമതി നെൽ കൃഷിയിൽ വിജയം കൊയ്ത് യുവാക്കളുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ.പെരുമ്പടപ്പ് ബ്ലോക്കിലെ,ആലംകോട് പഞ്ചായത്ത് കൃഷിഭവൻ പരിതിയിൽ ഉൾപ്പെട്ട എറവറാംകുന്ന് പാടത്ത് പൈതൃക കർഷക കൂട്ടായ്മയാണ് ബസുമതി നെൽ കൃഷി ചെയ്തത്.ബംഗാളിൽ നിന്നും എത്തിച്ച വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.നൂറ്റിനാൽപ്പത് ദിവസം കൊണ്ട് കൊയ്തെടുക്കാം എന്നതാണ് കൃഷിയുടെ പ്രത്യേകത. മറ്റു ഇനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയരം കൂടുതലാണ് നെൽചെടികൾക്ക്.അത് കൊണ്ട് തന്നെ കൂടുതൽ വിളവും വൈക്കോലും ലഭിക്കും.കർഷകരായ മൂസ ഇ. എം, അബ്ബാസ് എൻ.എം, സുഹൈർ എറവറാംകുന്ന്, ഷാഹിർ ഇ.എച്ച്, ഉബൈദ് ഇ.എം എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.അടുത്ത വർഷം കൂടുതൽ വിപുലമായി കൃഷി ചെയ്യാനാണ് ഇവർ ലക്ഷ്യമിടുന്നത്