25 April 2024 Thursday

വൈദ്യുതിനിരക്കിൽ തീരുമാനം ജൂണില്‍; യൂണിറ്റിന് 95 പൈസ കൂട്ടണമെന്നു കെഎസ്ഇബി

ckmnews

2022–23 വര്‍ഷത്തെ വൈദ്യുതിനിരക്കില്‍ അടുത്തമാസം അവസാനം ഉത്തരവെന്ന് റഗുലേറ്ററി കമ്മിഷന്‍. കെഎസ്ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബി ആവശ്യം ന്യായമാണ്. ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. നിലവിൽ 6.35 പൈസയാണ് യൂണിറ്റ് നിരക്ക്

. മറ്റ് ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യായമായ നിരക്കാണിത്.

നിരക്ക് വർധന ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് കെ എസ് ഇ ബി നൽകിയ അപേക്ഷയിലെ തെളിവെടുപ്പ് പൂർത്തിയായി