29 March 2024 Friday

ഇത്തിഹാദെ ഉമ്മത് റംസാൻ അസംബ്ലിക്ക് മാങ്കുളത്ത് തുടക്കമായി

ckmnews

ഇത്തിഹാദെ ഉമ്മത് റംസാൻ അസംബ്ലിക്ക് മാങ്കുളത്ത് തുടക്കമായി


ചങ്ങരംകുളം :മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇത്തിഹാദെ ഉമ്മത്ത്" എന്ന നാമകരണത്തിൽ ജില്ലയിലെ മഹല്ല് തലങ്ങളിൽ നടന്നു വരുന്ന റംസാൻ അസ്സംബ്ലിക് ആലംകോട് പഞ്ചായത്തിൽ മാങ്കുളം യൂണിറ്റിൽ തുടക്കമായി .യുവജനവിദ്യാർത്ഥി സമൂഹത്തെ മത നിരാസത്തിൽ നിന്നും മത വിശ്വാസത്തിലേക്ക് നയിക്കാൻ ഇത്തരം ആത്മീയ സദസ്സുകൾക്ക് സാധിക്കുമെന്ന് സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രെട്ടറി ഷാനവാസ് വട്ടത്തുർ  അഭിപ്രായപ്പെട്ടു.യൂത്ത് ലീഗ് യുണിറ്റ് പ്രസിഡന്റ് കെവി അലിമോൻ അധ്യക്ഷനായിരുന്നു.മുഈനുദ്ധീൻ വാഫി പള്ളിക്കുന്ന് മുഖ്യ പ്രഭാഷണവും ഷബീർ മാങ്കുളം പ്രമേയ പ്രഭാഷണവും നിർവഹിച്ചു .സബീൽ സ്വാഗതവും ഷിബിൽ നന്ദിയും പറഞ്ഞു .തുടർന്ന് നടന്ന സമൂഹ നോമ്പ്   തുറക്ക് ജാതിമത കക്ഷി രാഷ്ട്രീയഭേദമന്യേ പ്രദേശവാസികൾ പങ്കെടുത്തു.