24 April 2024 Wednesday

കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി

ckmnews

കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി


കടവല്ലൂർ : കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. ഞായറാഴ്ച വൈകീട്ട് യാത്രാബലിക്കുശേഷം നാഗസ്വരത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവൻ വടക്കുന്നാഥൻ ചന്ദ്രശേഖറിന്റെ ശിരസ്സിലേറി ഗ്രാമപ്രദക്ഷിണം നടത്തി.ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയ ദേവനെ ഭക്തർ നിലവിളക്കും പൂവും പഴവും നെല്ലും അവിലും മലരും ധാന്യങ്ങളും നിറച്ച പറവെച്ച് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു.വിശേഷാൽ പൂജകൾക്കും മഞ്ഞൾപൊടി അഭിഷേകത്തിനുംശേഷം ആറാട്ട് നടന്നു. തുടർന്ന് ഭക്തരും ആറാട്ട് നടത്തി. മേളത്തോടെ നടന്ന തിരിച്ചെഴുന്നള്ളിപ്പിനും അത്താഴപൂജയ്ക്കുംശേഷം ക്ഷേത്രനട അടച്ചു