25 April 2024 Thursday

കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പർ സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നൽകി

ckmnews

കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പർ സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നൽകി


ചങ്ങരംകുളം :പക്വതയും ധീർഘ ദൃഷ്ടിയുമുള്ള നേതൃ ദാരിദ്ര്യമാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി എന്ന് നിയുക്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദിൽ നല്കിയ സ്വീകരണത്തിന് മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു.അദ്ദേഹം പ്രസിഡൻ്റ് കെ സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഇസ് ലാമിക് സയൻസ് കോളേജ് പ്രിൻസപ്പൽ അബദുൽ ബാരി സിദ്ധീഖി ,പ്രൊഫസർ അനീസ് ഹൈദരി,അലുങ്ങൽ മുഹമ്മദുണ്ണി കെ സി മൂസ ഹാജി, വി കെ അലവി മാന്താടം, റഫീഖ് പെരുമുക്ക് , പി പി സിറാജ് നേതൃത്വം നല്കി.