24 April 2024 Wednesday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേർന്നു

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേർന്നു 


എരമംഗലം:സ്വതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം  വാർഷികത്തിൽ  

ആസാദി  കാ അമ്യത്  മഹോത്സവത്തിൻ്റെ  ഭാഗമായി ദേശീയ പഞ്ചായത്ത്  രാജ്  ദിനത്തോടനുബന്ധിച്ച്  വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ ചേർന്ന "വൈബ്രൻ്റ് " ഗ്രാമ സഭ എന്ന  പ്രത്യേക ഗ്രാമസഭ  ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു ഉദ്ഘാടനം   ചെയ്തു.സുസ്ഥിര വികസനത്തിൻ്റെ  കേന്ദ്ര ബിന്ദു  ജനങ്ങളാണ്  എന്ന  തിരിച്ചറിവോടെ  എല്ലാവർക്കും തുല്യമായ സാമ്പത്തിക , സാമൂഹിക വളർച്ചയും ,സുരക്ഷിതത്വവും , പരിസ്ഥിതി  സംരക്ഷണം ,ജല പര്യാപ്ത ഗ്രാമം  , ആരോഗ്യ ഗ്രാമം ,  ശിശു സൗഹ്യദ പഞ്ചായത്ത്  , തുടങ്ങിയവ സദ്ഭരണത്തിലൂടെ  നടപ്പിലാക്കുന്നത്  വഴി  ഗ്രാമത്തിൻ്റെ വളർച്ച വേഗത്തിലാക്കാൻ കഴിയുമെന്ന്   ഗ്രാമസഭ ചർച്ചയിൽ അഭിപ്രായപ്പെട്ടു .യോഗത്തിൽ  സ്റ്റാൻ്റിംഗ്‌ കമ്മിറ്റി  ചെയർമാൻ  സെയ്ത്  പുഴക്കര  അധ്യക്ഷത വഹിച്ചു .സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർപേഴ്സൺ  റംസി റമീസ് , പഞ്ചായത്ത് അംഗം  ഹുസ്സെൻ പാടത്തകായിൽ ,  സെക്രട്ടറി കെ.കെ. രാജൻ ,

കെ.എം.അനന്തക്യഷ്ണൻ,

ഷെമീർ ഇടിയാട്ടേൽ ,  ടി. കെ . ഫസലു റഹ്മാൻ ,  പി.ബി.ഷെമീർ ,തുടങ്ങിയവർ സംസാരിച്ചു.ഹരിത കേരളം  ജില്ലാ 

കോ - ഓർഡിനേറ്റർ  കെ.പി. രാജൻ ,  കില ഫാക്കൽറ്റികളായ  മഞ്ചേരി  പ്രകാശൻ , പി. അശോകൻ  തുടങ്ങിയവർ ക്ലാസ്സെടുത്തു . നിർവ്വഹണ ഉദ്യോഗസ്ഥർ , കുടുംബശ്രീ,  ആശ ,  അങ്കൺവാടി , തൊഴിലുറപ്പ് പ്രതിനിധികൾ 

തുടങ്ങിയവർ  പങ്കെടുത്തു.