19 April 2024 Friday

പി കെ എസ് എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി

ckmnews

പി കെ എസ് എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി


എടപ്പാൾ: പട്ടികജാതി ക്ഷേമസമിതി  എടപ്പാൾ ഏരിയ സമ്മേളനത്തിന്  എപി പുരുഷോത്തമൻ നഗറിൽ( വള്ളത്തോൾ കോളേജ് ) തുടക്കമായി.  പികെഎസ് ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഒ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിത വി പി  രക്തസാക്ഷി പ്രമേയവും  സി കെ പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട്  സി രാമകൃഷ്ണൻ, സി രാഘവൻ, ജയകുമാർ  സി പി മണി തുടങ്ങിയവർ സംബന്ധിക്കുന്നു.