20 April 2024 Saturday

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയെ തിരിച്ചേൽപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ ആദരിച്ചു

ckmnews


ചങ്ങരംകുളം:കളഞ്ഞു കിട്ടിയ മൂന്നര പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയ കോൺഗ്രസ് പ്രവർത്തകനായ സുരേഷിന്  കോക്കൂർ കോൺഗ്രസ്സ് മേഖലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഡിസിസി സെക്രട്ടറി സിദ്ദീഖ് പന്താവൂർ മൊമെന്റോ നൽകി ആദരിച്ചു.ബ്ലോക്ക് മെമ്പർ റീസാ പ്രകാശ്,വാർഡ് മെമ്പർ അബ്ദുൽ സലാം ( കുഞ്ഞു )മാമു വളയംകുളം, അരുൺലാൽ കരണംകോട്, പ്രഭാകരൻ, ശ്രീജേഷ് എന്നിവർ   പങ്കെടുത്തു.