24 April 2024 Wednesday

കെബി ശിവദാസന് മരുതാണി മാസികയുടെ ആദരവ് സമ്മാനിച്ചു

ckmnews

കെബി ശിവദാസന് മരുതാണി മാസികയുടെ ആദരവ് സമ്മാനിച്ചു


ചങ്ങരംകുളം:ലോക പുസ്തക ദിനത്തെ അനുബന്ധിച്ചു തിരുവനന്തപുരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മരുതാണി മാസ മാസിക സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ നാഗർകോവിലിൽ നടന്ന ചടങ്ങിൽ ആദരിച്ചു.ചങ്ങരംകുളം ഐഎൻടിയുസി ചുമട്ടുതൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ കെബി ശിവദാസനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും റിട്ടയഡ് സ്റ്റേറ്റ് വിദ്യാഭ്യാസ ചെയർമാനും കവിയുമായ പൊൻനീലൻ പുരസ്കാരം സമ്മിനിച്ചു.ജില്ലാ ചീഫ് പോലീസ് ഓഫീസർ അരുൺ രാജ,കന്യാകുമാരി ഗ്രാമ കലാസംഗം പ്രസിഡണ്ട് എ പഴനിയപിള്ള,ജോൺ പെണ്ണാടിക്, ത്യാഗശീലൻ തുടങ്ങിയവർ ചടങ്ങിൽ സംവദിച്ചു