19 April 2024 Friday

അബ്ദുൽ ഹയ്യ് ഹാജി അനുസ്മരണവും റിലീഫ് വിതരണവും ഏപ്രിൽ 26ന് നടക്കും

ckmnews

അബ്ദുൽ ഹയ്യ് ഹാജി അനുസ്മരണവും റിലീഫ് വിതരണവും ഏപ്രിൽ 26ന് നടക്കും


ചങ്ങരംകുളം:ചങ്ങരംകുളം മേഖല മുസ്ലിംലീഗ് അബ്ദുൽ ഹയ്യ് ഹാജി അനുസ്മരണവും റിലീഫ് വിതരണവും ഏപ്രിൽ 26ന് ചൊവ്വാഴ്ച 1.30ന് ചങ്ങരംകുളം മേഖലാ ലീഗ് ഓഫീസിൽ നടക്കും.പെരുന്നാളിന് ഒരു കൈതാങ്ങ് എന്ന പേരിൽ നടത്തുന്ന റിലീഫ് വിതരണോദ്ഘാടനം പി ഹമീദ് മാസ്റ്റർ എംഎൽഎ നിർവഹിക്കും.സിഎം യൂസഫ് അനുസ്മരണ പ്രഭാഷണം നടത്തും.പിപി യൂസഫലി സ്വാഗതം പറയുന്ന ചടങ്ങിൽ പിഎംകെ കാഞ്ഞിയൂർ അധ്യക്ഷത വഹിക്കും.അഷറഫ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തും.ഖാസിം ഫൈസി പോത്തനൂർ ഉദ്ബോധനം നടത്തും.അഹമ്മദ് ബാഫഖി തങ്ങൾ,ഷാനവാസ് വട്ടത്തൂർ,വി മുഹമ്മദുണ്ണി ഹാജി,സികെ ബാപ്പിനു ഹാജി,ഇപി ഏനു,എവി അഹമ്മദ്,ടിവി അഹമ്മദുണ്ണി,സുബൈർ ചിറവല്ലൂർ,സികെ അഷറഫ്,അഷ്ഹർ പെരുമുക്ക്,ഹമീദ് ചിറവല്ലൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും