25 April 2024 Thursday

പൊന്നാനിയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഇന്ന് 19 പേരുടെ ഫലം പോസിറ്റീവ്

ckmnews


പൊന്നാനി:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊന്നാനി നഗരസഭ കേന്ദ്രീകരിച്ച് നടന്നു വരുന്ന ആന്റിജന്‍ ടെസ്റ്റില്‍ ഇന്ന് 19 പേരുടെ ഫലം പോസിറ്റീവ്.പൊന്നാനി നഗരസഭയിലെ നാല് വാര്‍ഡുകളിലായാണ് പരിശോധ നടന്നത്.വാര്‍ഡ് 39ല്‍ 12 പേര്‍ക്കും,38ല്‍ 3 പേര്‍ക്കും,32ല്‍ 3 പേര്‍ക്കും,31ല്‍ ഒരാള്‍ക്കും ആണ് ഫലം പോസിറ്റീവ് ആയത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നഗരസഭയില്‍ വൈകിയിട്ട് 6 മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്