19 April 2024 Friday

സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 88.78,

ckmnews

പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 88.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഫലം അറിയാം. നേരത്തെ സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്. കൊവിഡ് മൂലം പൂർത്തിയാക്കാനാവാത്ത പരീക്ഷകൾ ഉപേക്ഷിക്കുകയാണെന്നും ജൂലൈ പതിനഞ്ചിന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു സിബിഎസ്ഇ ജൂൺ 26ന് സുപ്രീം കോടതിയെ അറിയിച്ചത്. 

88.78ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം വിജയത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചര ശതമാനത്തിന്‍റെ വർധനയുണ്ട്. ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം.

പത്താം ക്ലാസ് ഫലം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.