24 April 2024 Wednesday

നാൽപ്പതിനായിരത്തിനടുത്ത് സ്വർണവില

ckmnews

നാൽപ്പതിനായിരത്തിനടുത്ത് സ്വർണവില

തിരുവനന്തപുരം:നാൽപ്പതിനായിരത്തിനോടടുത്ത് സംസ്ഥാനത്ത് സ്വർണവില . ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമാണ് ഇന്നത്തെ വില.



പവന് 39,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ 18, 19 തീയതികളിലാണ് സ്വർണവില ഈ നിരക്കിലെത്തിയത്. ഇതിനു ശേഷം ഏപ്രിൽ 20 ബുധനാഴ്ച്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വർണവില.