23 April 2024 Tuesday

കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴ തുടരും

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ തുടരുന്നത്. ഇത് പ്രകാരം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.