27 November 2022 Sunday

16 കാരി ഗർഭിണിയായി , 14 കാരനെതിരെ കേസ് ; സംഭവം കണ്ണൂരിൽ

ckmnews

കണ്ണൂരിൽ പതിനാറുകാരിയായ പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ 14 കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത് . കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു . വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ പോലും അറിയുന്നത് . തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുപറയുന്നത് . പ്രതിയായ പതിനാലുകാരൻ പെൺകുട്ടിയുടെ അയൽവാസിയാണ് . സ്ഥിരമായി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്ന പതിനാലുകാരൻ കുട്ടിയെ നിർബന്ധിച്ച് പീഡിപ്പിച്ചെന്നും പേടികാരണമാണ് സംഭവം പെൺകുട്ടി ആരോടും പറയാതിരുന്നതെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു .

ckmnews