28 March 2024 Thursday

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേർ കൂടി പിടിയിൽ; ഒരു വാഹനവും കണ്ടെത്തി

ckmnews

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി പോലീസിന്റെ പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇതിനിടെ അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.


ഗൂഢാലോചനയിൽ പങ്കാളികളായ നാലുപേരെ പോലീസ്  അറസ്റ്റുചെയ്തിരുന്നു. കൃത്യംനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുക്കുകയും മേലാമുറിയിൽ സംഭവസമയത്ത് എത്തുകയുംചെയ്ത രണ്ടുപേരും പിടിയിലായവരിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരെ കൂടി ഇന്ന് പിടികൂടിയിരിക്കുന്നത്. അതേസമയം, പിടികൂടിയ വാഹനം സംബന്ധിച്ച് പോലീസ് ഔദ്യോഗികമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല.