29 March 2024 Friday

സ്റ്റേഷനറി കടയിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

ckmnews

തിരൂർ വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉൽപന്നങ്ങളുടെ മൊത്തവ്യാപാര കടയിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടി . കൈമലശ്ശേരി സ്വദേശി ഷെരീഫിന്റെ ഷെഫീഖ് സ്റ്റോറിൽനിന്നാണ് ലഹരി പദാർഥങ്ങൾ പിടികൂടിയത് . തിരൂർ ഏഴൂർ സ്വദേശി കാവുങ്ങൽ അസ്കർ അലി ( 30 ) , തിരുനാവായ എടക്കുളം സ്വദേശി പാലക്കുന്നത്ത് ഹസൻകുട്ടി ( 60 ) എന്നിവരെയാണ് തിരൂർ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത് . കടയുടമ ഷഫീഖിനെ മുമ്പും ഇതേ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് . തിരൂർ സി . ഐ ജിജോയുടെ നേതൃത്വത്തിൽ എസ് . ഐ . അബ്ദുൽ ജലീൽ കറുത്തേടത്ത് , സിവിൽ പൊലീസ് ഓഫിസർമാരായ അജയൻ , മുഹമ്മദ്കുട്ടി , ഷിജിത്ത് , ഉണ്ണിക്കുട്ടൻ , അരുൺ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത് .