24 April 2024 Wednesday

ഗൾഫ് വിദ്യാഭവൻ ഖത്തർ കമ്മിറ്റി : ഇഫ്ത്വാർ സംഗമം സംഘടിപ്പിച്ചു

ckmnews

ഗൾഫ് വിദ്യാഭവൻ ഖത്തർ കമ്മിറ്റി : ഇഫ്ത്വാർ സംഗമം സംഘടിപ്പിച്ചു


പൊന്നാനി താലൂക്കിലെ പ്രാസ്ഥാനിക കൂട്ടായ്മ ഗൾഫ് വിദ്യാഭവൻ ഖത്തർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇഫ്ത്വാർ സംഗമം സംഘടിപ്പിച്ചു.

പൊന്നാനി - എടപ്പാൾ ഡിവിഷൻ പരിധിയിൽ എസ് എസ് എഫിന്റെ വിവിധ ഘടകങ്ങളിൽ  പ്രവർത്തിച്ചു ഇപ്പോൾ പ്രവാസികളായി ഖത്തറിൽ ജോലി  ചെയ്യുന്ന പ്രാസ്ഥാനിക കൂട്ടുകാരുടെ കൂട്ടായ്മയാണ്  ഗൾഫ് വിദ്യാഭവൻ ഖത്തർ കമ്മിറ്റി . നാട്ടിലെ  സാന്ത്വന സാമൂഹിക പ്രവർത്തനങ്ങൾക്ക്  വലിയ സഹായ സഹകരണങ്ങൾ ചെയ്തു അശരണരുടെയും ആലംബഹീനരുടെയും കൈത്താങ്ങാവുകയാണ് ഈ കൂട്ടായ്മ. അസീസിയ്യ ടേസ്റ്റി വേ റസ്റ്റോറന്റിൽ നടന്ന സംഗമം  ജലീൽ വെളിയംങ്കോട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ കെ ശംസുദ്ധീൻ മുതുകാട് ആധ്യക്ഷത വഹിച്ചു. എസ് വൈ എസ് എടപ്പാൾ സേൺ ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി. അഫ്സൽ ഇല്ലത്ത്, ശംസുദ്ധീൻ വന്നേരി , സുലൈമാൻ സഖാഫി , നംഷാദ് പനമ്പാട് , കഫീൽ പുത്തൻപള്ളി പ്രസംഗിച്ചു.