29 March 2024 Friday

കോവിഡ് പ്രതിരോധത്തിന് മാതൃകാ പ്രവര്‍ത്തനവുമായി ചങ്ങരംകുളത്തെ വ്യാപാരികള്‍

ckmnews



ചങ്ങരംകുളം:പൊന്നാനി താലൂക്കില്‍  കൂടൂതല്‍ കോവിഡ്

കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗപ്രതിരോധത്തിന് മാതൃകാ പ്രവര്‍ത്തനവുമായി ചങ്ങരംകുളത്തെ വ്യാപാരികള്‍ രംഗത്ത്.വ്യാപാരി വൃവസായി സമിതി ചങ്ങരംകുളം യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ വാങ്ങിക്കാന്‍

ചങ്ങരംകുളം  മാര്‍ക്കറ്റില്‍

വരുന്ന ആളുകള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും , ബോക്സും വരച്ച് വിത്യസ്ഥമായ മാതൃക കാണിച്ചത്.ചങ്ങരംകുളം ടൗണിലെ ഒട്ടുമിക്ക കടകൾക്കു മുന്നിലും അകലം പാലിക്കാനുള്ള  അടയാളങ്ങൾ വരച്ച് മുന്നറിയിപ്പ് നല്‍കിയാണ് വ്യാപാരികള്‍ മാതൃക കാണിക്കുന്നത്.