20 April 2024 Saturday

വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്തി ശാസ്ത്രശിൽപശാല സംഘടിപ്പിച്ചു

ckmnews

വിദ്യാർത്ഥികളിൽ  ശാസ്ത്രകൗതുകമുണർത്തി ശാസ്ത്രശിൽപശാല സംഘടിപ്പിച്ചു 


എരമംഗലം:അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ജിഎച്ച്എസ്എസ് വെളിയങ്കോട് സ്കൂളിൽ കാലിഡോസ്കോപ് ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി സംഘടിപ്പിച്ച ശില്പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ. സുബൈർ ഉദ്ഘാടനംചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബിജു മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ശിൽപ്പശാലയിൽ 80 വിദ്യാർഥികൾ പങ്കെടുത്തു. ശാസ്ത്രവിസ്മയങ്ങൾ  തീർത്ത ശില്പശാലയിൽ  സ്കൂൾ പിടിഎ പ്രസിഡണ്ട് നിഷിൽ .എ അധ്യക്ഷത വഹിച്ചു.വെളിയങ്കോട് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, എസ് എം സി ചെയർമാൻ ശശി. കെ,പ്രിൻസിപ്പൽ നൂർ മുഹമ്മദ്, ജി എൽ പി എസ് വെളിയങ്കോട് സ്കൂൾ ഹെഡ്മാസ്റ്റർ രഘു  എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.പ്രസന്ന സ്വാഗതമാശംസിച്ചു. കേരള  വനിതാ ഫുട്ബോൾ  ടീം വൈസ് ക്യാപ്റ്റനും പൂർവ വിദ്യാർത്ഥിയുമായ കുമാരി.അശ്വതി ബേബി പരിപാടിയിൽ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി റോബിൻ.കെ.കെ നന്ദി അർപ്പിച്ചു.വൈകിട്ട് നാലു മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.