19 April 2024 Friday

നൃത്ത സംഗീത നാടക രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ ആദരിച്ചു

ckmnews

നൃത്ത സംഗീത നാടക രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ ആദരിച്ചു


എടപ്പാൾ: പഴയകാല നൃത്ത സംഗീത നാടക രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ ആദരിച്ചു. തംബുരു മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി  സുരേന്ദ്രൻ, വി വി രാമകൃഷ്ണൻ , മലബാർ മനോഹരൻ , കെ ആനന്ദ് മാസ്റ്റർ,  രമേശ് കെ പി തുടങ്ങിയവർ സംസാരിച്ചു.

പരത്തുള്ളി രവീന്ദ്രൻ, മുഹമ്മദ് കുട്ടി( പ്രിയദർശൻ), വത്സല ഗോപാലൻ, അലി മാസ്റ്റർ കലാഭവൻ, ബാലൻ മാസ്റ്റർ അണ്ണക്കമ്പാട് എന്നിവരെ ആദരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.