18 April 2024 Thursday

മലപ്പുറത്ത് നിയന്ത്രണംവിട്ട ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക്

ckmnews

ഒതുക്കുങ്ങൽ നിയന്ത്രണംവിട്ട ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് . ആട്ടിരി പള്ളിപ്പുറം റോഡിൽ ചുണ്ടയിൽപറമ്പ് ഇറക്കത്തിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം . കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കിണറ്റിലേക്ക് മറിയുകയായിരുന്നു . അപകടത്തിൽ ഓട്ടോ ഡ്രൈവർ എറിയാടൻ അഹമ്മദ് , യാത്രക്കാരനായ തൊട്ടിയിൽ അബ്ദു എന്നിവർക്കാണ് പരിക്കേറ്റത് . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം . കെ . ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് കിണറ്റിലകപ്പെട്ടവരെ പുറത്തെത്തിച്ചത് . പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . എസ് . ഐ . അൻവർ സാദത്ത് , പോലീസുകാരായ സെബാസ്റ്റ്യൻ , ഷൈജു എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി