27 November 2022 Sunday

വേനൽ മഴ കനത്തു; മൂഴിയാർ അണക്കെട്ട് തുറക്കുന്നു, ജാഗ്രത പാലിക്കണം

ckmnews



പത്തനംതിട്ട ∙ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍ മഴ ഉള്ളതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉത്പാദനം നടത്തുന്നതിനാലും അണക്കെട്ടിലെ വെള്ളം തുറന്നു വിടും. ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തുമ്പോള്‍ മൂന്ന് ഷട്ടറുകള്‍ പരമാവധി 45 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി െസക്കൻഡിൽ 50 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണു തീരുമാനം.


ഏതു സമയത്തും ഷട്ടർ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടാം. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു

ckmnews